PalakkadLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി പി​ടി​യിലായി : യുവാവിന് 10 വ​ർ​ഷം ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി

മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി എ.​ആ​ർ. ന​ഗ​ർ പ​ല്ലി​ശ്ശേ​രി മു​ഹ​മ്മ​ദ് സാ​ദി​ഖി (43)നെ​യാ​ണ് കോടതി ശിക്ഷിച്ചത്

ഷൊ​ർ​ണൂ​ർ: ക​ഞ്ചാ​വു​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പി​ടി​യി​ലാ​യ ആ​ൾ​ക്ക് 10 വ​ർ​ഷം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി എ.​ആ​ർ. ന​ഗ​ർ പ​ല്ലി​ശ്ശേ​രി മു​ഹ​മ്മ​ദ് സാ​ദി​ഖി (43)നെ​യാ​ണ് കോടതി ശിക്ഷിച്ചത്. ജി​ല്ലാ അ​ഡീ.​സെ​ഷ​ൻ​സ് കോ​ട​തി ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും: കുവൈത്ത് മന്ത്രാലയം

2019 മേ​യ് എ​ട്ടി​നാ​ണ് സംഭവം നടന്നത്. സാ​ദി​ഖി​നെ 20 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യിട്ടാണ് റെ​യി​ൽ​വേ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ന്ന​ത്തെ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്ഐ കെ.​വി. വിനി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ വി.​എ. ജോ​സ​ഫ്, എ​സ്‌​സി​പി​ഒ എ.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

തു​ട​ർ​ന്ന്, ഇ​ൻ​സ്പെ​ക്ട​ർ കീ​ർ​ത്തി​ബാ​ബു, എ​എ​സ്ഐ കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button