KeralaLatest NewsNews

സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്ത മഴ, വ്യാപക നാശനഷ്ടം

കോഴിക്കോട് തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയില്‍ ചൊവ്വാഴ്ച വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി

കോഴിക്കോട്: സംസ്ഥാനത്ത് മലയോര മേഖലകളില്‍ പലയിടത്തും കനത്തമഴ. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയില്‍ ചൊവ്വാഴ്ച വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. വലിയ മുഴക്കത്തോടെ മണ്ണും വെള്ളവും ഒഴുകി പോകുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വനമേഖല ആയതിനാല്‍ കൃഷിനാശവും ആളപായവും ഇല്ല. ഉരുള്‍പൊട്ടലിലെ മണ്ണും വെള്ളവും കല്ലും മറിപ്പുഴയില്‍ പതിച്ചു. പുഴയിലെ ഒഴുക്ക് നിലച്ചു. ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Read Also: തിരുവനന്തപുരത്ത് ഭീകരവാദ ബന്ധം സംശയിച്ച രണ്ടു പേര്‍ കസ്റ്റഡിയിലായ സംഭവം: മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു

കനത്ത മഴയില്‍ മൂന്നാര്‍ വട്ടവട കോവില്ലൂരില്‍ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് രണ്ടു വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ ഉണ്ടായി. ഏക്കറുക്കണക്കിന് കൃഷി നശിച്ചു. പഴത്തോട്ടം-കോവിലൂര്‍, വട്ടവട-കോവിലൂര്‍, ചിലന്തിയാര്‍ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു.

വെണ്‍മണി സാംസ്‌കാരിക നിലയത്തിനു മുന്നില്‍ കലുങ്ക് ഒലിച്ചു പോയി. ഇതുവഴിയുള്ള ഗതാഗതം താറുമാറായി. പോസ്റ്റുകള്‍ നിലംപൊത്തിയതോടെ മേഖലയില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11ന് തുടങ്ങിയ മഴയാണ് വട്ടവട മേഖലയില്‍ നാശനഷ്ടമുണ്ടാക്കിയത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, ജില്ലയുടെ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button