ThiruvananthapuramKeralaNattuvarthaLatest NewsNews

റെ​ഡി​മെ​യ്ഡ് വ​സ്ത്രശാ​ല​യി​ല്‍ പരിശോധന : എം​ഡി​എം​എ​യും ക​ഞ്ചാ​വുമായി നാലുപേർ പിടിയിൽ

അ​ഴൂ​ര്‍ സ്വ​ദേ​ശി റി​യാ​സ്, (37) പു​ല്ല​മ്പാ​റ സ്വ​ദേ​ശി, സു​ഹൈ​ല്‍(25), കോ​ലി​യ​ക്കോ​ട് സ്വ​ദേ​ശി ഷം​നാ​ദ്, കു​തി​ര​കു​ളം സ്വ​ദേ​ശി ബി​നു (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വെ​ഞ്ഞാ​റ​മൂ​ട്: റെ​ഡി​മെ​യ്ഡ് വ​സ്ത്രശാ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യും ക​ഞ്ചാ​വുമായി നാലുപേർ പിടിയിൽ. അ​ഴൂ​ര്‍ സ്വ​ദേ​ശി റി​യാ​സ്, (37) പു​ല്ല​മ്പാ​റ സ്വ​ദേ​ശി, സു​ഹൈ​ല്‍(25), കോ​ലി​യ​ക്കോ​ട് സ്വ​ദേ​ശി ഷം​നാ​ദ്, കു​തി​ര​കു​ളം സ്വ​ദേ​ശി ബി​നു (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : കൊല്ലം കൊട്ടിയത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍

നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മും വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സൈ​ജു​നാ​ഥ്, എ​സ്ഐ വി.​എ​സ്. വി​നീ​ഷ്, നെ​ടു​മ​ങ്ങാ​ട് ഡാ​ന്‍​സാ​ഫ് എ​സ്ഐ ഷി​ബു, സ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പരി​ശോ​ധ​ന​യി​ലാ​ണ് ഇവർ പിടിയിലായത്.

ഇവരിൽ നിന്ന് 2.10 ഗ്രാം ​എം​ഡി​എം​എ​യും 317 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെടുത്തു. വെ​മ്പാ​യം അ​ധോ​ലോ​കം റെ​ഡി​മെ​യ്ഡ് വ​സ്ത്ര വി​ല്പ​ന ശാ​ല​യി​ല്‍ നി​ന്നുമാണ് മാ​ര​ക ല​ഹ​രി മ​രു​ന്നും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button