CricketLatest NewsNewsSports

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും. സൂപ്പർ ഫോറിൽ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളുടേയും ഫൈനല്‍ പ്രതീക്ഷ നേരത്തെ അസ്‌തമിച്ചിരുന്നു. സൂപ്പര്‍ ഫോറില്‍ നിന്ന് ശ്രീലങ്കയും പാകിസ്ഥാനും ഇതിനകം ഫൈനൽ ബർത്തുറപ്പിച്ചു.

ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പാകിസ്ഥാന്‍ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ നേരിയ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. അസുഖം മൂലം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായ ആവേശ് ഖാന് പകരം ദീപക് ചാഹര്‍ പ്ലേയിംഗ് ഇലവനിലെത്തും. പാകിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന രവി ബിഷ്‌ണോയി ആദ്യ ഇലവനിൽ ഇടം നേടിയേക്കും.

ദീപക് ഹൂഡയ്‌ക്ക് പകരം ദിനേശ് കാര്‍ത്തിക്കും പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും. ഫിനിഷറുടെ റോളില്‍ ഹൂഡയ്ക്ക് ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. ഇന്ത്യയുടെ 173 റൺസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ശേഷിക്കേ ലങ്ക മറികടന്നു.

Read Also:- മുഖത്തെ കരുവാളിപ്പ് അകറ്റാൻ!

41 പന്തിൽ 72 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അർധ സെഞ്ച്വറിയായിരുന്നു ഇന്ത്യയെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിച്ചത്. പതും നിസങ്കയും(52), കുശാല്‍ മെന്‍ഡിസും(57) ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തതും അവസാന ഓവറുകളിലെ ഭാനുക രജപക്സെ (25), ക്യാപ്റ്റന്‍ ദാസുന്‍ ഷനക(33) വെടിക്കെട്ടിലുമാണ് ലങ്കയുടെ വിജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button