Latest NewsNewsIndia

രാഹുല്‍ ഗാന്ധിയുടെ കൂട്ടുകെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുമായി: സ്മൃതി ഇറാനി

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുമായാണ് രാഹുല്‍ ഗാന്ധിയുടെ കൂട്ടുകെട്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഭാരത് ജോഡോ പോലെയൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ എന്താണ് കാരണമെന്നും ആരാണ് ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.

കര്‍ണാടകയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പിയുടെ വിജയം ആഘോഷിക്കുന്ന ‘ജന സ്പന്ദന’ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സ്മൃതി ഇറാനി, രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.

വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കും: അറിയിപ്പുമായി കുവൈത്ത്

അതേസമയം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഘടനയ്ക്കെതിരായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിൽ നടത്തിയ പരാമര്‍ശത്തില്‍ സ്മൃതി ഇറാനി നടുക്കം രേഖപ്പെടുത്തി. പ്രതിപക്ഷം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുകയാണെന്നും അധികാരത്തോടുള്ള അവരുടെ ദാഹം കണ്ട് നടുങ്ങിപ്പോയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button