Latest NewsKeralaYouthNewsLife StyleHealth & Fitness

നിന്നുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ചില ആരോഗ്യ പ്രശ്നങ്ങൾ

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ കഴിയണമെങ്കിൽ നമ്മുടെ ശരീരത്തിൽ ആവശ്യമായ ജലാംശം ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ, ശരീരം ശരിയായി പ്രവർത്തിക്കുകയുള്ളൂ.

വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രാധാന്യമേറിയതാണ് വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വെള്ളം കുടിക്കുന്ന രീതി. ചിലർ നിന്നുകൊണ്ട് വെള്ളം കുടിക്കാറുണ്ട്. കിടക്കുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ മടിയുള്ളവർ കിടന്ന് കൊണ്ട് തന്നെ വെള്ളം കുടിക്കാറുമുണ്ട്. അപ്പോഴൊക്കെ, എഴുന്നേറ്റിരിക്ക്, ഇരുന്നുകൊണ്ട് വെള്ളം കുടിക്ക് എന്നൊക്കെ നമ്മളോട് മുതിർന്നവർ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാകും. അത് വെറുതെയല്ല. കാര്യമുണ്ട്.

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശുപാർശ ചെയ്യുന്നില്ലെന്ന് ഡൽഹിയിലെ അപ്പോളോ സ്പെക്ട്രയിലെ ജനറൽ ഫിസിഷ്യൻ ഡോ വിപുൽ റസ്റ്റ്ഗി പറയുന്നു. നിങ്ങൾ നിൽക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകൾ സമ്മർദ്ദത്തിലാണ്. ഇത് നിങ്ങളുടെ ശരീരത്തിലേക്ക് വെള്ളം അതിവേഗം ഒഴുകുന്നതിലേക്ക് നയിക്കുന്നു, ഇത് നിലവിലുള്ള ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

ദഹനക്കേട്

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ നശിപ്പിക്കും. കാരണം, നിങ്ങൾ നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, അത് വളരെ ശക്തിയോടെയും വേഗത്തിലും ഫുഡ് കനാലിലൂടെ പോയി താഴത്തെ വയറിലേക്ക് നേരിട്ട് പതിക്കും. അത് ദോഷകരമാണ്. ഒരാൾ നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ഞരമ്പുകൾ പിരിമുറുക്കത്തിലാകുന്നു. ഇത് ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ദഹനക്കേട് വർധിപ്പിക്കുകയും ചെയ്യുന്നു.

ആർത്രൈറ്റിസിന് കാരണമാകുന്നു

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ഞരമ്പുകൾ വളരെ വേഗം പിരിമുറുക്കത്തിലാവുകയും, ഇത് ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകായും ചെയ്യുന്നു. ഇത് മൂലം ദഹനക്കേട് ഉണ്ടാകുമ്പോൾ, സന്ധികളിൽ ദ്രാവകങ്ങൾ ശേഖരിക്കുകയും സന്ധിവാതത്തിന് കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ വെള്ളം കുടിക്കുന്നത് സന്ധികളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനും സന്ധിവാത പ്രശ്നങ്ങൾക്കും സന്ധികളുടെ തകരാറുകൾക്കും കാരണമാകും.

ശ്വാസകോശത്തിന് ദോഷം

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തില്ല. വെള്ളം അടിവയറിലേക്ക് വളരെ വേഗത്തിൽ സഞ്ചരിക്കുന്നു. ഇത് നിങ്ങളുടെ ശ്വാസകോശത്തെയും ഹൃദയത്തെയും അപകടത്തിലാക്കുന്നു. ഓക്സിജന്റെ അളവ് ഇതിനെ മോശമായി ബാധിക്കും.

വൃക്കയ്ക്ക് പ്രശ്നമാണ്

ഇരിക്കുമ്പോൾ നമ്മുടെ വൃക്കകൾ നന്നായി ഫിൽട്ടർ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ദ്രാവകം ഉയർന്ന സമ്മർദത്തിൽ ഒരാളുടെ താഴത്തെ വയറിലേക്ക് യാതൊരു ശുദ്ധീകരണവുമില്ലാതെ കടന്നുപോകുന്നു. ഇത് മൂത്രാശയത്തിൽ ജലമാലിന്യങ്ങൾ അടിഞ്ഞുകൂടുകയും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ഭാവിയിൽ ഇത് മൂത്രാശയ സംബന്ധമായ തകരാറുകൾ വരെ ഉണ്ടാക്കും.

ശരിയായ രീതി എന്ത്?

വെള്ളം കുടിക്കാൻ ശരിയായ മാർഗമുണ്ട്. ഒരു കസേരയിൽ ഇരുന്ന് വേണം വെള്ളം കുടിക്കാൻ. ഈ സമയം പിൻഭാഗം നിവർന്നു നിൽക്കണം. ഇതുവഴി പോഷകങ്ങൾ തലച്ചോറിലെത്തുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മാത്രമല്ല, നിങ്ങളുടെ ദഹനം മെച്ചപ്പെടും. നിങ്ങൾക്ക് വയറുവേദന അനുഭവപ്പെടില്ല.

കടപ്പാട്: ഹെൽത്ത്ഷോട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button