KeralaLatest NewsNews

ഭാര്യയും ഭർത്താവും ഒരേ ബസ്സിൽ: പ്രണയം വീട്ടിൽ എതിർത്തു, കാത്തിരുന്നത് 20 വർഷം

പ്രണയത്തിന് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നവരുണ്ട്. ചിലരുടെ പ്രണയത്തിൽ വീട്ടുകാരാകാം വില്ലൻ വേഷത്തിൽ എത്തുന്നത്. മറ്റ് ചിലർക്ക് മതവും ജാതകവുമൊക്കെയാണ് പ്രശ്നമായി വരുന്നത്. അത്തരത്തിൽ ജാതകം മൂലമുണ്ടായ പ്രശ്നം കാരണം, പ്രണയം സഫലമാകാൻ 20 വർഷത്തോളം കാത്തിരുന്ന രണ്ട് പേരുടെ കഥ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഹരിപ്പാട് ഡിപ്പോയുടെ അഭിമാനമായ താര, ഗിരി ആണ് വൈറൽ കപ്പിൾ.

ഗിരിയും താരയും ഏതാനും നാളുകൾക്ക് മുമ്പേ തന്നെ കേരളക്കര വൈറലായ പ്രണയകഥയിലെ താരങ്ങളാണ്. നിലവിൽ വിവാഹിതരായവർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ കൂടിയാണ്. ഇരുവരും ഒരു ബസ്സിലാണ് ജോലി ചെയ്യുന്നത്. ഈ ബസ് കെഎസ്ആർടിസി ബസ് മാത്രമല്ല. യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി 6 സിസിടിവി ക്യാമറകൾ, എമർജൻസി സ്വിച്ചുകൾ, പാട്ടുകേട്ട് യാത്ര ചെയ്യാൻ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് എയർ ഫ്രഷ്നർ കുട്ടികൾക്ക് വിനോദത്തിനുള്ള പാവകൾ, തുടങ്ങിയവയാണ് ഈ ബസിലുള്ളത്. സ്വന്തം വരുമാനത്തിൽ നിന്നും പണം മുടക്കിയാണ് ഗിരീഷ് ബസ് ഇത്രത്തോളം മനോഹരം ആക്കിയത്.

ബസ് പോലെ തന്നെ വ്യത്യസ്തമാണ് ഇവരുടെ പ്രണയകഥയും. ഇവർ വിവാഹിതരായത് അടുത്ത സമയത്ത് ആയിരുന്നു. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഗിരിക്ക് 26 വയസ്സും താരയ്ക്ക് 24 വയസ്സുള്ളപ്പോഴാണ് തമ്മിൽ ആദ്യമായി കാണുന്നത്. പരിചയം പ്രണയമായി മാറി. വിവാഹത്തിന്റെ പടിവാതിൽ വരെ എത്തിയിട്ടും ജാതകം ചേരുന്നില്ല കാരണത്താൽ അത് മുടങ്ങുകയായിരുന്നു. എന്നാൽ, മറ്റു വിവാഹത്തിലേക്ക് രണ്ടുപേരും പോയില്ല. മറ്റൊരാളെ വിവാഹം കഴിക്കാൻ രണ്ട് പേരും തയ്യാറായില്ല. വിവാഹം ഇല്ലാതെ പ്രണയം തുടരാമെന്ന് രണ്ടുപേരും തീരുമാനിച്ചു. അങ്ങനെ 20 വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ ലോക്ക് ഡൗൺ സമയത്താണ് ഇരുവരും വിവാഹിതരായത്. സിനിമയെ പോലും വെല്ലുന്ന ഒരു പ്രണയം ആയിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button