Latest NewsNewsInternational

പാകിസ്ഥാന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ

ഇത്ര മോശം കാലാവസ്ഥാ വ്യതിയാനം താന്‍ ഒരിക്കലും കണ്ടിട്ടില്ല, പാകിസ്ഥാന്റെ അവസ്ഥ വളരെ മോശം: യു.എന്‍ സെക്രട്ടറി ജനറല്‍

ഇസ്ലാമാബാദ്: കനത്ത നാശം വിതച്ച് പാകിസ്ഥാനിലെ വെള്ളപ്പൊക്കം. രാജ്യത്തെ സ്ഥിതിഗതികള്‍ ഐക്യരാഷ്ട്രസഭ വിലയിരുത്തി. ഇത്ര മോശം കാലാവസ്ഥാ വ്യതിയാനം താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കറാച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിയത്. കറാച്ചിയിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്.

Read Also: പാകിസ്ഥാന് 450 മില്യൺ ഡോളറിന്റെ എഫ്-16 പാക്കേജിന് അമേരിക്കയുടെ അംഗീകാരം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

‘ലോകത്തിലെ നിരവധി ദുരന്തങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന് സമാനമായ മറ്റൊരു ദുരന്തവും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ഇത് വിവരിക്കാന്‍ സാധിക്കുന്നില്ല. ഭൂമിയിലെ കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിന്റെ ശേഷിക്ക് അപ്പുറത്തുള്ള നാശനഷ്ടങ്ങളും ദുരിതങ്ങളും കൂടുതലായി അനുഭവിക്കേണ്ടി വരും. ഇതൊരു ആഗോള പ്രതിസന്ധിയാണ്. വലിയൊരു മാറ്റത്തിന് ലോകം ഒറ്റക്കെട്ടായി നില്‍ക്കണം’, അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.

‘പാകിസ്ഥാന് വലിയ രീതിയില്‍ സാമ്പത്തികമായും അടിസ്ഥാനപരമായും സഹായം നല്‍കേണ്ടത് ആവശ്യമാണ്. ദുര്‍ബലരായവരെ ഈ ദുരന്തം അത്ര വലുതായാണ് ബാധിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളും പാകിസ്ഥാനെ സഹായിക്കാന്‍ മുന്നോട്ട് വരണം’, ഗുട്ടെറസ് ആവശ്യപ്പെട്ടു.

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന നിരവധി സ്ഥലങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. 33 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. 30 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button