Latest NewsNewsLife StyleFood & CookeryHealth & Fitness

ക്യാന്‍സര്‍ തടയാൻ ഈ ജ്യൂസ് കുടിയ്ക്കൂ

നമ്മള്‍ പലപ്പോഴും പ്രാധാന്യം നല്‍കിയിട്ടില്ലാത്ത ഒരു ജ്യൂസാണ് കരിമ്പിന്‍ ജ്യൂസ്. ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉപകാരപ്രദമായിട്ടുള്ള ഒന്നുകൂടിയാണ് കരിമ്പിന്‍ ജ്യൂസ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണിത്. അസുഖങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും. ക്യാന്‍സര്‍ തടയാനും കരിമ്പിൻ ജ്യൂസിന് കഴിവുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ്, കോളന്‍, ലംഗ്സ് ക്യാന്‍സറുകള്‍. ഇതിന്റെ ആല്‍ക്കലൈന്‍ സ്വാഭാവമാണ് ഇതിന് കാരണം.

പ്രകൃതിദത്തമായും മധുരമുള്ള കരിമ്പിന്‍ ജ്യൂസ് കൊഴുപ്പുകളൊന്നും അടങ്ങിയിട്ടില്ല. ഇത് കുടിക്കുകയാണെങ്കില്‍ അധികമായി കലോറി ചേര്‍ക്കുന്നതിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. മാത്രമല്ല, ഈ പാനീയത്തില്‍ അധികമായി പഞ്ചസാര ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും ഇല്ല. ശരീരഭാരം ലഘൂകരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ പാനീയം കുടിക്കുന്നത് നല്ലതാണ്. കരിമ്പിന്‍ചാറിന്റെ പ്രയോജനങ്ങളിലൊന്നാണ് ശരീരഭാരം കുറയ്ക്കുവാന്‍ സഹായിക്കുക എന്നത്.

Read Also : ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്: ദാരിദ്ര്യത്തിൽ നിന്ന് അധികാരത്തിലേക്കുള്ള മോദിയുടെ അവിശ്വസനീയ യാത്ര

കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ നല്ലതാണ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും. ശരീരത്തിലെ പല അണുബാധകളും തടയാന്‍ കരിമ്പിൻ ജ്യൂസ് കുടിയ്ക്കുന്നത് സഹായിക്കും. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇത് നല്ലൊരു മരുന്നാണ്.

കരിമ്പിന്‍ ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഇവ അലിഞ്ഞു പോകാന്‍ ഇടയാക്കും. പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു മധുരം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണിത്. അസുഖങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും. നിര്‍ജ്ജലീകരണം മാറ്റാനും കരിമ്പ് ജ്യൂസ് നല്ലതാണ്. ശരീരം തണുപ്പിക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button