PalakkadWayanadLatest NewsKeralaNattuvarthaNews

ബ​സി​ല്‍ എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മം : പാ​ല​ക്കാ​ടും വ​യ​നാ​ടുമായി മൂ​ന്നു പേ​ര്‍ അറസ്റ്റിൽ

വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ലും പാ​ല​ക്കാ​ട് വാ​ള​യാ​റി​ലു​മാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്

പാ​ല​ക്കാ​ട്/​വ​യ​നാ​ട്: മാരക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നുപേ​ര്‍ വയനാട്ടിലും പാലക്കാടും അ​റ​സ്റ്റി​ല്‍. വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ലും പാ​ല​ക്കാ​ട് വാ​ള​യാ​റി​ലു​മാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

Read Also : പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പ്രതികളുടെ വീട് ഇടിച്ച് നിരത്തി പൊലീസ്

മു​ത്ത​ങ്ങ​യി​ല്‍ മൈ​സൂ​ര്‍-​കോ​ഴി​ക്കോ​ട് ബ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 338ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. കോ​ഴി​കോ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​ര്‍, കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി സ​ജി​ത്ത്.​കെ.​വി എ​ന്നി​വ​രെയാണ് എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ ഒരു വർഷത്തിനുള്ളിൽ ഉണ്ടായ വർദ്ധനവ് ഇങ്ങനെ

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ചേ​ര്‍​ത്ത​ല​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​സി എ​യ​ര്‍ ബ​സി​ല്‍ എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ളാ​ണ് വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ പി​ടി​യി​ലാ​യ​ത്. ഇ​ടു​ക്കി സ്വ​ദേ​ശി ഡെ​ന്നി ബേ​ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ല്‍ ​നി​ന്ന് 6.5 ഗ്രാം ​എം​ഡി​എം​എ​ പി​ടി​ച്ചെ​ടു​ത്തു.

മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button