Latest NewsKeralaNews

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്മെന്റും

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് റിക്രൂട്ട്മെന്റും നടത്തുന്നു.

Read Also: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച്‌ തകര്‍ത്തു : പിന്നാലെ മകൻ ജീവനൊടുക്കി

യോഗ്യത: ബി.എ/ ബി.ബി.എ/ ബി.ബി.എം/ ബി.കോം/ ബി.എസ്സി (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി ഒഴികെ) വിഷയത്തിലുള്ള ബിരുദം. ബി.ടെക്/ ബി.സി.എ/ ബിരുദാനന്തരബിരുദധാരികൾ അപേക്ഷിക്കേണ്ട. 2021 ലോ 2022 ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ൽ അവസാനവർഷം ബിരുദവിദ്യാർഥികളോ ആയിരിക്കണം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ‘ദി സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിസ്, ബിഹൈന്റ് മ്യൂസിക് കോളജ്, തൈയ്ക്കാട്, തിരുവനന്തപുരം – 695014’ എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി (pass certificate/ for final year students 1st and 2nd years marklist), വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. ഫോൺ: 0471-2332113/ 8304009409.

Read Also: ഗൂഗിളില്‍ കാണുന്നത് വ്യക്തിപരമായ കാര്യങ്ങള്‍, അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്: തുറന്ന് പറഞ്ഞ് മേതില്‍ ദേവിക

shortlink

Related Articles

Post Your Comments

Related Articles


Back to top button