CricketLatest NewsNewsInternationalSports

‘ഇതെന്താ തണ്ണിമത്തനോ?’: പാകിസ്ഥാന്റെ പുതിയ ടി20 ജേഴ്‌സിയെ ട്രോളി ആരാധകർ, വൈറൽ മീമുകൾ

ലാഹോർ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ജഴ്‌സികളാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഇന്ത്യ ഇന്നലെയാണ് തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തുവിട്ടത്. പാകിസ്ഥാൻ തങ്ങളുടെ പുതിയ ജേഴ്‌സി അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനിടെ പാകിസ്ഥാന്റെ ജേഴ്‌സിയുടെ ചിത്രം ചോർന്നതായി റിപ്പോർട്ടുകൾ. പുറത്തുവന്ന പുതിയ ജേഴ്‌സിയുടെ ചിത്രത്തിന് വൻ ട്രോളുകളാണ് ലഭിക്കുന്നത്.

പാകിസ്ഥാന്റെ പുതിയ ജഴ്‌സി തണ്ണിമത്തനെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. തങ്ങളുടെ ജേഴ്‌സി പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ലീക്ക് ആയതാണെന്നാണ് സൂചന. ജേഴ്‌സി അണിഞ്ഞ് നിൽക്കുന്ന ബാബര്‍ അസമിന്റെ ചിത്രമാണ് ചോര്‍ന്നത്. ഇത് കണ്ടാണ് ആരാധകര്‍ തമാശകളുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button