IdukkiNattuvarthaLatest NewsKeralaNews

ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയാതായി ആരോപണം: യുവാവ് അറസ്റ്റിൽ

ഇടുക്കി: ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയയെന്നാരോപിച്ച് അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് (39) അടിമാലി സി.ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയത്.

അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ തിങ്കളാഴ്ച രാവിലെയാണ് ഇസ്ലാം മത വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദ പോസ്റ്റിനു കീഴില്‍ നിരവധി കമന്റുകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയിൽ സംഭവം ചർച്ചയാകുകയായിരുന്നു. തുടർന്ന്, നിരവധിപ്പേർ പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ജോഷി തയ്യാറായിരുന്നില്ല.

ബാങ്ക് അധികൃതർ വീ​ട്ടി​ൽ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ചു : പി​ന്നാ​ലെ വി​ദ്യാ​ർ​ത്ഥിനി ജീ​വ​നൊ​ടു​ക്കി

ഇതിന് പിന്നാലെ, പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകർ രംഗത്ത് വരികയായിരുന്നു. പോപ്പുലർ ഫ്രണ്ട് അടിമാലി ഏരിയാ പ്രസിഡന്റ് നവാസ് പി.എസ്, എസ്.ഡി.പി.ഐ ദേവികുളം നിയോജക മണ്ഡലം സെക്രട്ടറി റഹിം സിബി എന്നിവര്‍ സി.ഐയ്ക്ക് പരാതി നല്‍കി. ഇതേതുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ജോഷിക്കെതിരെ മതനിന്ദ, രണ്ടു സമുദായങ്ങൾക്ക് ഇടയിലെ മത വികാരത്തെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനപൂർവമായ പ്രവർത്തി തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഐ.പി.സി 153, 295 A എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button