KeralaLatest NewsNews

സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം, പെണ്‍കുട്ടികളെ ഓടിച്ചിട്ട് തല്ലി: സംഭവം തിരുവനന്തപുരത്ത്

സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം.

തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. ഈ മാസം നാലാം തീയതി തിരുവനന്തപുരം പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയിലാണ് സംഭവം.

സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. അതിനു ശേഷം പെണ്‍കുട്ടികളെ വടി ഉപയോഗിച്ച്‌ മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മര്‍ദ്ദിച്ചത്.

read also: തോട്ടം വെട്ടിതെളിക്കുന്നതിനിടെ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം : ഒരാൾക്ക് പരിക്ക്

സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തെു. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ സദാചാര ആക്രമണമുണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button