KeralaLatest NewsNews

ഭിന്നശേഷി പുരസ്‌കാരം 2022 ന് അപേക്ഷ ക്ഷണിച്ചു: ഇരുപത് മേഖലകളിൽ പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭിന്നശേഷി പുരസ്‌കാരം-2022ന് ഇപ്പോൾ അപേക്ഷിക്കാം. മേഖലയുമായി ബന്ധപ്പെട്ട പരമാവധി പേരുടെ നാമനിർദ്ദേശങ്ങൾ പുരസ്‌കാര പരിഗണനക്ക് എത്തിക്കാൻ ശ്രമമുണ്ടാവണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അഭ്യർത്ഥിച്ചു. ഒക്ടോബർ പത്താണ് നാമനിർദ്ദേശം ജില്ലാ സാമൂഹ്യനീതി ഓഫീസിലോ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ലഭിക്കേണ്ട അവസാന തീയതി.

Read Also: മതവിദ്യാഭ്യാസത്തിന്റെ പേരിൽ സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണ്: ബിജെപി

ഇരുപത് വിഭാഗങ്ങളിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച പൊതുമേഖലാ ജീവനക്കാർ, മികച്ച സ്വകാര്യമേഖലാ ജീവനക്കാർ, സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ മികച്ച എൻജിഒ സ്ഥാപനങ്ങൾ, മികച്ച മാതൃകാവ്യക്തി, മികച്ച സർഗാത്മക കഴിവുള്ള കുട്ടി, മികച്ച കായികതാരം, ദേശീയ/അന്തർദേശീയ പുരസ്‌കാരം നേടിയവർ, ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽദായകർ, ഭിന്നശേഷിമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എൻജിഒ മുൻകയ്യിലുള്ള മികച്ച ഭിന്നശേഷി പുനരധിവാസകേന്ദ്രം, സാമൂഹ്യനീതി വകുപ്പിനു കീഴിലെ മികച്ച ഭിന്നശേഷിക്ഷേമസ്ഥാപനം, സർക്കാർ/സ്വകാര്യ/പൊതുമേഖല വിഭാഗങ്ങളിലെ ഭിന്നശേഷിസൗഹൃദ സ്ഥാപനം, സർക്കാർ വകുപ്പുകളിലെ മികച്ച ഭിന്നശേഷിസൗഹൃദ വെബ്സൈറ്റ്, മികച്ച ഭിന്നശേഷിസൗഹൃദ റിക്രിയേഷൻ സെന്ററുകൾ, ഭിന്നശേഷിജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായകമായ പദ്ധതികൾ/സംരംഭങ്ങൾ/ ഗവേഷണങ്ങൾ എന്നിവക്കെല്ലാം പുരസ്‌കാരത്തിന് നാമനിർദ്ദേശം നൽകാം.

നാമനിർദ്ദേശത്തോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ആവശ്യമായ വിശദവിവരങ്ങളും ലഭ്യമാക്കണം. അതിനുള്ള മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും swd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: കോഴിക്കോട് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികള്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button