KeralaLatest NewsNews

മതപഠനത്തിനെത്തിയ മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ

 

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ മതപഠനത്തിനെത്തിയ മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. പള്ളിപ്പറമ്പ് സ്വദേശി നസീമാണ് അറസ്റ്റിലായത്. മേത്തല കണ്ടംകുളം മദ്രസയിലെ അദ്ധ്യാപകനാണ് നസീമുദ്ദീൻ.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് നസീമുദ്ദീൻ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം കുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.

പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button