Latest NewsKeralaNews

വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസം: കൂടുതൽ പേര്‍ അറസ്റ്റില്‍  

 

പോത്തൻകോട്: വെള്ളാണിക്കൽ പാറയിലെത്തിയ വിദ്യാർത്ഥികളെ മര്‍ദ്ദിച്ച കേസില്‍ കൂടുതൽ അറസ്റ്റ്. പോത്തൻകോട് സ്വദേശി ശിവജി, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റില്‍ ആയവരില്‍ അഭിജിത്ത് വധശ്രമ കേസിലെ പ്രതിയാണ്.

സ്കൂൾ കുട്ടികളെ മർദ്ദിച്ച മനീഷ് നേരത്തെ അറസ്റ്റിലായിരുന്നു.

ഈ മാസം 4നാണ് വെള്ളാണിക്കൽ പാറ കാണാനെത്തിയ കുട്ടികളെ സംഘം തടഞ്ഞു നിർത്തി മർദ്ദിച്ചത്. നിസാര വകുപ്പുകൾ ചുമത്തി പ്രതി മനീഷിനെ ജാമ്യത്തിൽ വിട്ടയച്ചത് വിവാദമായതിനെ തുടര്‍ന്ന്, റൂറൽ എസ്.പി ഇടപെട്ട് തുടരന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് നിലവിൽ കേസന്വേഷിക്കുന്നത്.

വഴിയാത്രക്കാർ ചിത്രീകരിച്ച വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്‌ സംഭവം പുറത്തായത്. സഹപാഠിയുടെ വീട്ടിലെത്തിയ പോത്തൻകോട് സ്കൂളിലെ വിദ്യാർത്ഥികൾ ഇതിനു സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽപാറ കാണാൻ പോയപ്പോഴാണ്‌ മർദ്ദനമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button