Latest NewsNewsIndia

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി: 12-ാം ഗഡു ഈ മാസം വിതരണം ചെയ്യും

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി. കോടിക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനകരമായ പദ്ധതിയുടെ 12-ാം ഗഡു ഈ മാസം വിതരണം ചെയ്‌തേക്കും.

Read Also: തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, നിരക്കുകൾ അറിയാം

കിസാന്‍ സമ്മാന്‍ നിധി പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

പദ്ധതിയുടെ 12-ാം ഗഡു ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 12-ാം ഗഡു ഈ മാസം അവസാനത്തോടെ കര്‍ഷകര്‍ക്ക് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button