KeralaLatest NewsNews

ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തു: പ്രതി പിടിയില്‍ 

 

ആലപ്പുഴ: ഹൃസ്വചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറൻ പുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബു (23) വിനെയാണ് അറസ്റ്റ് ചെയ്തത്. കായംകുളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നും അതിലേക്കുള്ള സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തുകയായിരുന്നു.

കഴിഞ്ഞ നാലാം തിയതി രാവിലെ 11 മണിയോടെയാണ് യുവതിയെ കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കായംകുളം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്ത് നിന്നുമാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button