Latest NewsNewsLife Style

മാനസിക പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ ബനാന ടീ

നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പഴത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 6 രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗികൾക്ക് ബനാന ടീ വളരെ നല്ലതാണ്.

വാഴപ്പഴത്തിൽ മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും അവയെ ശക്തമാക്കുന്നതിനും സഹായിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ശരീരത്തിന്റെ ദഹനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം പേശികളുടെ ആയാസവും വയറു വീർക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.

Read Also:- കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും കഞ്ചാവുമായി പിടിയിൽ: പിടികൂടിയത് വാടക വീട്ടിൽ നിന്ന് 

വാഴപ്പഴത്തിലെ പൊട്ടാസ്യം ധമനികളിലെയും സിരകളിലെയും മർദ്ദം സന്തുലിതമാക്കി ശരീരത്തിന്റെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും വാഴപ്പഴം മികച്ചതാണ്. റെറ്റിനയിലെ മാക്യുലർ ഡീജനറേഷൻ, തിമിരം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

എങ്ങനെയാണ് ബനാന ചായ ഉണ്ടാക്കുന്നതെന്ന് നോക്കാം!

ഒരു വാഴപ്പഴം, തൊലി ഉപയോഗിച്ചോ അല്ലാതെയോ വെള്ളത്തിൽ തിളപ്പിക്കുക. എന്നിട്ട് വാഴപ്പഴത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യുക. ശേഷം ആ വെള്ളം കട്ടൻ ചായയിലോ പാൽ ചായയിലോ കലർത്തി കുടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button