Latest NewsNewsTechnology

OnePlus Nord Smart Watch: ഇന്ത്യൻ വിപണിയിൽ ഒക്ടോബർ 4 മുതൽ എത്തും

1.78 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ടച്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിലെ താരമാകാൻ ഒരുങ്ങി വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് നോർഡ് സ്മാർട്ട് വാച്ചാണ് വിപണിയിൽ പുറത്തിറക്കുന്നത്. ഒക്ടോബർ നാല് മുതൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ മുഖാന്തരം ഈ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കുന്നതാണ്. കൂടാതെ, ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ വിലക്കിഴവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയുടെ ഫീച്ചർ പരിശോധിക്കാം.

1.78 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ടച്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. ഇൻബിൽറ്റ് ജിപിഎസ് പിന്തുണയും ലഭ്യമാണ്. പ്രധാനമായും 105 സ്പോർട്സ് മോഡുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ, 5.2 ബ്ലൂടൂത്ത് കണക്റ്റിവിയും പിന്തുണയ്ക്കുന്നുണ്ട്. 230 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 4,999 രൂപയാണ് ഈ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില.

Also Read: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വീണ്ടും ബിജെപി അധികാരത്തിലേറും: സർവ്വേ ഫലം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button