Latest NewsNewsBusiness

സെപ്തംബറിൽ കൽക്കരി ഉൽപ്പാദനം കുതിച്ചുയർന്നു, കണക്കുകൾ പുറത്തുവിട്ട് കൽക്കരി മന്ത്രാലയം

സെപ്തംബറിൽ കൽക്കരി വിതരണം 1.95 ശതമാനം വർദ്ധനവോടെ 61.18 ദശലക്ഷം ടണ്ണായി ഉയർന്നിട്ടുണ്ട്

രാജ്യത്ത് കൽക്കരി ഉൽപ്പാദനത്തിൽ വൻ വർദ്ധനവ്. കൽക്കരി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, സെപ്തംബർ മാസത്തിൽ ഉൽപ്പാദനം 12 ശതമാനമായാണ് വർദ്ധിച്ചത്. 25 കൽക്കരി ഖനികളുടെ ഉൽപ്പാദന നിലവാരം 100 ശതമാനമായി ഉയർത്തിയതോടെയാണ് ഈ വർദ്ധനവ്. ഇത്തവണ ഖനികളിൽ നിന്ന് 57.93 ദശലക്ഷം ടൺ കൽക്കരിയാണ് ഉൽപ്പാദിപ്പിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 51.72 ദശലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം.

സെപ്തംബറിൽ കൽക്കരി വിതരണം 1.95 ശതമാനം വർദ്ധനവോടെ 61.18 ദശലക്ഷം ടണ്ണായി ഉയർന്നിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ 60.02 മെട്രിക് ടണ്ണായിരുന്നു വിതരണം. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൽക്കരി ഉൽപ്പാദനത്തിൽ 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

Also Read: അവധി ദിവസം റെയില്‍വേ ട്രാക്കിലിരുന്നു സംസാരിച്ചുകൊണ്ടിരുന്ന മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ചു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഉൽപ്പാദനം ഇത്തവണ 45.67 ദശലക്ഷം ടണ്ണാണ്. രാജ്യം ഊർജ്ജ പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് കൽക്കരി ഉൽപ്പാദനം ഗണ്യമായി ഉയർന്നത്. ഉൽപ്പാദനം ഉയർന്നതോടുകൂടി പവർ പ്ലാന്റുകളിലേക്ക് കൽക്കരി വിതരണം ഉയർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button