KottayamKeralaNattuvarthaLatest NewsNews

പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവം: പൊലീസുകാരന് സസ്പെൻഷൻ

സിപിഒ ഷിഹാബ് വി.പിയെ ആണ് സസ്പെന്‍ഡ് ചെയ്തത്

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. സിപിഒ ഷിഹാബ് വി.പിയെ ആണ് സസ്പെന്‍ഡ് ചെയ്തത്.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്പെന്‍ഷന്‍ ഓ‍ര്‍ഡറില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടി.

അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഷിഹാബ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Read Also : ഉത്തരാഖണ്ഡിലെ ഹിമപാതം: പർവതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി: കാണാതായവർക്കായി തിരച്ചില്‍ തുടരുന്നു 

ഞായറാഴ്ച പുലര്‍ച്ചെയാണ് വഴിയരികില്‍ വച്ച്‌ വില്‍ക്കുന്ന പഴക്കടയില്‍ നിന്നും ഇയാൾ മാമ്പഴം മോഷ്ടിച്ചത്. എന്നാല്‍, കടയിലെ സിസിടിവി ക്യാമറ ഇയാള്‍ ശ്രദ്ധിച്ചില്ല. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ പത്ത് കിലോയോളം മാമ്പഴം മോഷ്ടിക്കുകയായിരുന്നു. പൊലീസ് യൂണിഫോമില്‍ തന്നെയാണ് ഇയാള്‍ മോഷണം നടത്തിയത്. കടയുടമ നിസാറിന്‍റെ പരാതിയില്‍ കാഞ്ഞിരപ്പള്ളി പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button