Latest NewsNewsInternationalGulfQatar

നവംബർ 1 മുതൽ ദോഹ കോർണിഷിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം

ദോഹ: ദോഹ കോർണിഷിൽ നവംബർ 1 മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. ഡിസംബർ 19 വരെ ഇവിടേയ്ക്ക് പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും. അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: വടക്കഞ്ചേരി അപകടം: മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റത്തിന് കേസെടുത്ത് പോലീസ്, അന്വേഷണത്തിനായി പ്രത്യേക സംഘം

ഫിഫ ലോകകപ്പിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണ് നടപടി. ദോഹ കോർണിഷ് ലോകകപ്പിലെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമാണ്. ദോഹ കോർണിഷിലെ 6 കിലോമീറ്റർ ആണ് ലോകകപ്പിന്റെ കാർണിവൽ വേദി.

അതേസമയം, ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായാണ് നടപടി. രാവിലെ 7.00 മുതൽ 11.00 വരെ മാത്രാണ് സർക്കാർ ജീവനക്കാരുടെ ജോലിസമയം.

നവംബർ 1 മുതൽ ഡിസംബർ 19 വരെയാണ് ഖത്തറിൽ സർക്കാർ മേഖലയിലെ ജോലി സമയത്തിൽ മാറ്റം വരുത്തിയത്. അതേസമയം, സുരക്ഷ, സൈന്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സാധാരണ പോലെ ജോലി ചെയ്യാം.

Read Also: നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്, അന്ന് ചോദിച്ച ചോദ്യം ഇന്ന് ചോദിക്കാൻ നാണം: മമ്മൂട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button