KeralaLatest NewsNews

വടക്കഞ്ചേരി അപകടം: മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റത്തിന് കേസെടുത്ത് പോലീസ്, അന്വേഷണത്തിനായി പ്രത്യേക സംഘം

 

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ഡ്രൈവര്‍ക്ക് എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റത്തിന് കേസെടുത്ത് പോലീസ്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂർ ഡി.വൈ.എസ്‍.പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്‍.പി ആർ. വിശ്വനാഥ് പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ബസ് ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്റ്റേഷനിൽ എത്തിയവരെ ചികിത്സയ്‌ക്ക് വിടുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെ.എസ്.ആര്‍.ടി.സി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button