Latest NewsNewsBusiness

പഞ്ചസാര കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം

ലോകത്ത് പഞ്ചസാര കയറ്റുമതിയിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്

പഞ്ചസാര കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. സെപ്തംബറിൽ അവസാനിച്ച വിപണന വർഷത്തിൽ പഞ്ചസാര കയറ്റുമതിയിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ഇതോടെ, കയറ്റുമതി 57 ശതമാനം വർദ്ധിച്ച് 109.8 ലക്ഷം ടണ്ണായി ഉയർന്നു. ഭക്ഷ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, പഞ്ചസാര കയറ്റുമതിയിൽ 4,000 കോടി രൂപയുടെ നേട്ടമാണ് രേഖപ്പെടുത്തിയത്.

ലോകത്ത് പഞ്ചസാര കയറ്റുമതിയിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. കഴിഞ്ഞ വർഷം 5,000 ലക്ഷം ടൺ കരിമ്പാണ് വിളവെടുത്തത്. ഇതിൽ നിന്നും ഏകദേശം 3,574 ലക്ഷം ടൺ കരിമ്പ് ഉപയോഗിച്ച് പഞ്ചസാര ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. 394 ലക്ഷം ടൺ പഞ്ചസാരയാണ് ഇക്കാലയളവിൽ ഉൽപ്പാദിപ്പിച്ചത്.

Also Read: വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

പുതിയ വിപണന വർഷം ഒക്ടോബർ മുതലാണ് ആരംഭിച്ചത്. ഈ സീസണിൽ പഞ്ചസാരയിൽ നിന്നുളള എഥനോൾ നിർമ്മാണം 5 ദശലക്ഷം ടണ്ണായി ഉയർത്താനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ പഞ്ചസാര മില്ലുകൾക്ക് 25,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button