IdukkiKeralaNattuvarthaLatest NewsNews

കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞ് അപകടം : കുട്ടികളുൾപ്പെടെ 10 പേര്‍ക്ക് പരുക്ക്

പൂപ്പാറ തോണ്ടിമലയിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ മിനി ബസ് അപകടത്തില്‍പ്പെട്ടത്

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളുൾപ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. പൂപ്പാറ തോണ്ടിമലയിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ മിനി ബസ് അപകടത്തില്‍പ്പെട്ടത്. പരുക്ക് പറ്റിയവരില്‍ 4 കുട്ടികളും ഉള്‍പ്പെടുന്നു.

ഇന്ന് രാവിലെ 8.40 നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ കാരക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് വരുകയായിരുന്ന വാഹനത്തിന്റെ ബ്രേക്ക് തോണ്ടിമല ഇറച്ചിപ്പാറയ്ക്കു സമീപത്തെ എസ് വളവില്‍ നഷ്ടമായി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, ഇടിച്ചുനിര്‍ത്തുന്നതിനു ശ്രമിച്ചപ്പോഴാണ് ബസ് റോഡിലേക്ക് തന്നെ മറിഞ്ഞത്.

Read Also : ബിയർ കുടിച്ച് സമനില തെറ്റിയ പതിനാലുകാരി റോഡിലിറങ്ങി: യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി വ്യാജപ്രചാരണം

ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button