ErnakulamNattuvarthaLatest NewsKeralaNews

അങ്കമാലിയില്‍ 50000 രൂപയുടെ കള്ളനോട്ട് പിടികൂടി : ഒരാൾ പിടിയിൽ

കല്ലൂക്കാരന്‍ ജോഷിയാണ് കള്ളനോട്ടുമായി അങ്കമാലി പൊലീസിന്റെ പിടിയിലായത്

കൊച്ചി: അങ്കമാലി തുറവൂര്‍ പെരിങ്ങാംപറമ്പില്‍ കള്ള നോട്ടുമായി ഒരാൾ അറസ്റ്റിൽ. കല്ലൂക്കാരന്‍ ജോഷിയാണ് കള്ളനോട്ടുമായി അങ്കമാലി പൊലീസിന്റെ പിടിയിലായത്.

Read Also : കാട്ടുപന്നിയുടെ ആക്രമണം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

50000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസിന്റെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിൽ ആണ് പണം പിടിച്ചെടുത്തത്.

Read Also : പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകള്‍  പിടിയില്‍

റെയ്ഡിനും തുടരന്വേഷണത്തിനും ശേഷമേ മറ്റ് കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button