Latest NewsKeralaNews

ഇലന്തൂരിലെ നരബലി: അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന നിയമം കാലഘട്ടത്തിന്റെ ആവശ്യമെന്ന് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം

പത്തനംതിട്ട: ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് അപമാനകരമാണെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ ചിന്താ ജെറോം. അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന ബിൽ അടിയന്തിര പ്രാധാന്യത്തോടെ നിയമസഭ പാസാക്കി നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യും.

Read Also: ഹിന്ദി ഭാഷയിൽ പ്രാവീണ്യം: ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി

ഒരു സമൂഹം എന്ന നിലയിൽ നാം ആർജിച്ച സാക്ഷരതയും സാംസ്‌കാരിക മേന്മയും ദുർബലപ്പെടുത്തുകയും റദ്ദ് ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ വർത്തമാന സാക്ഷ്യമാണ് ഈ സംഭവം. മറ്റൊരു മനുഷ്യനെ കൊലചെയ്തു വിശ്വാസം സംരക്ഷിക്കാൻ വ്യക്തികൾ തയ്യാറാകുന്നത് സമൂഹത്തിന്റെ പിന്നോട്ട് പോക്കിന്റെ തെളിവാണ്.

അന്ധവിശ്വാസങ്ങളുടെ പ്രചാരകരെയും പ്രയോക്താക്കളായി നിൽക്കുന്ന സാമൂഹ്യവിരുദ്ധരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. യുവജനങ്ങളിൽ ശാസ്ത്രബോധം വളർത്താൻ ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും സാമൂഹിക മണ്ഡലത്തിൽ ചലനാത്മകമായ രീതിയിൽ യുവജനങ്ങളെ അണിനിരത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

Read Also: ഗ്യാൻവാപി മസ്ജിദ് കേസ്: എന്താണ് ‘കാർബൺ ഡേറ്റിംഗ്’, അത് മസ്ജിദിനുള്ളിലെ ശിവലിംഗത്തിന്റെ പഴക്കം എങ്ങനെ നിർണ്ണയിക്കും?

shortlink

Related Articles

Post Your Comments

Related Articles


Back to top button