Latest NewsIndiaNews

പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി, 20 കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

ചെന്നൈ: പ്രായപൂർത്തിയാകാത്ത സഹപാഠിയിൽ നിന്നും ഗർഭിണിയായ 20 കാരിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. അറസ്റ്റിലാകുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു. ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ മാസം ആൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് മാതാപിതാക്കൾ പരാതി നൽകി. അന്വേഷണത്തിൽ സീനിയറായി പഠിക്കുന്ന പെൺകുട്ടിയോടൊപ്പം ആൺകുട്ടി ഒളിച്ചോടിയതായി പൊലീസിന് വിവരം ലഭിച്ചു.

അന്വേഷണത്തിനിടെ യുവതി ​ഗർഭിണിയാണെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. യുവതിയെ വൈദ്യപരിശോധക്ക് വിധേയമാക്കുമെന്നും പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇവര്‍ വിവാഹിതരായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. കോടതി യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി പോലീസ് കമ്മീഷണർ നജ്മുൽ ഹോദ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനാണ് യുവതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button