WayanadLatest NewsKeralaNattuvarthaNews

ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല : ഭീതിയിൽ ജനങ്ങൾ, ജാ​ഗ്രതാനിർദ്ദേശം

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ ഒ​രു പു​ര​യി​ട​ത്തി​ലേ​ക്ക് ക​ടു​വ ചാ​ടി​ക്ക​ട​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ ദൊ​ട്ട​പ്പ​ൻ​കു​ള​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താനായില്ല.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ ഒ​രു പു​ര​യി​ട​ത്തി​ലേ​ക്ക് ക​ടു​വ ചാ​ടി​ക്ക​ട​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ, വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read Also : ഇത്തവണ ലെയ്‌സ് അല്ല സിഗരറ്റ്: കൊല്ലത്ത് വലിച്ചുകൊണ്ടിരുന്ന സിഗരറ്റിന്റെ പാതി കൊടുക്കാത്തതിന് ഓട്ടോ ഡ്രൈവര്‍മാരെ വെട്ടി

ക​ടു​വ​യെ ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്കു​ള്ള ജാ​ഗ്ര​താ​നി​ര്‍​ദേ​ശം തു​ട​രു​ക​യാ​ണ്. കാ​ടു​മൂ​ടി​യ ബീ​നാ​ച്ചി എ​സ്റ്റേ​റ്റി​നു ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ദൊ​ട്ട​പ്പ​ന്‍​കു​ളം.

അ​തേസമയം, ചീ​രാ​ല്‍, മു​ണ്ട​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭീ​ഷ​ണി​യു​യ​ര്‍​ത്തി​യ ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​ന്‍ തീ​രു​മാ​ന​മാ​യി. പി​ടി​കൂ​ടു​ന്ന​തി​നു ര​ണ്ട് കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ടു​വ കു​ടു​ങ്ങി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ക്കാ​നു​ള്ള നീ​ക്കം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button