CricketLatest NewsNewsSports

വനിതാ ഏഷ്യാ കപ്പ് ആദ്യ സെമി: ടോസ് നേടിയ തായ്‌ലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ആദ്യ സെമിയിൽ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. തായ്‌ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിയില്‍ ടോസ് നേടിയ തായ്‌ലന്‍ഡ് ടീം ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 47 റൺസ് എടുത്തിട്ടുണ്ട്. 13 റൺസെടുത്ത മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇന്ത്യയുടെ ഷെഫാലി വര്‍മ്മയും സ്‌മൃതി മന്ഥാനയുമാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, രേണുക സിംഗ്, ദീപ്‌തി ശര്‍മ്മ തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരെ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്‌ലന്‍ഡ് 15.1 ഓവറില്‍ 37 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ സ്‌നേഹ് റാണയാണ് തായ്‌ലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എട്ട് റണ്‍സെടുത്ത ഷെഫാലി വര്‍മ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നട്ടായ ബൂജാതമാണ് വിക്കറ്റ് നേടിയത്. സബിനേനി മേഘന(20), പൂജ വസ്ത്രകര്‍ (12) പുറത്താവാതെ നിന്നു.

Read Also:- കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിന്റെ തെളിവാണ് ഇലന്തൂരിലെ നരബലിയെന്ന്‌ എം.എ ബേബി

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഷഫാലി വർമ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), റിച്ച ഘോഷ്(വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകർ, ദീപ്തി ശർമ്മ, സ്നേഹ റാണ, രാധാ യാദവ്, രേണുക സിംഗ്, രാജേശ്വരി ഗയക്വാദ്.

തായ്‌ലന്‍ഡ് പ്ലേയിംഗ് ഇലവന്‍: നന്നപ്പട്ട് കൊഞ്ചരോയെങ്കൈ(വിക്കറ്റ് കീപ്പർ), നാട്ടകൻ ചന്തം, നറുയേമോൾ ചൈവായ്(ക്യാപ്റ്റൻ), ചനിദ സുത്തിരുവാങ്, സോർണറിൻ ടിപ്പോച്ച്, ഫന്നിത മായ, റോസനൻ കാനോഹ്, നാട്ടായ ബൂച്ചതം, ഒന്നിച്ച കാംചോംപു, തിപ്പച്ച പുത്തവോങ്, നന്തിട്ട ബൂംസുഖം.

shortlink

Related Articles

Post Your Comments


Back to top button