AlappuzhaLatest NewsKeralaNattuvarthaNews

പാടത്ത് പണിക്കിടെ സിപിഐ മുൻ പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു

തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കർഷകത്തൊഴിലാളിയുമായിരുന്ന ആനപ്രമ്പാല്‍ നോർത്ത് പീടികത്തറ വീട്ടിൽ ടി കെ സോമൻ (67 ) ആണ് മരിച്ചത്

ആലപ്പുഴ: പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കർഷകന് കുഴഞ്ഞുവീണ് ദാരുണാന്ത്യം. തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കർഷകത്തൊഴിലാളിയുമായിരുന്ന ആനപ്രമ്പാല്‍ നോർത്ത് പീടികത്തറ വീട്ടിൽ ടി കെ സോമൻ (67 ) ആണ് മരിച്ചത്.

Read Also : കാ​പ്പാ പ്ര​തി​യു​ടെ ഒ​ളിത്താവളത്തിൽ റെ​യ്ഡ്: ആ​യു​ധ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നു​ക​ളും പി​ടി​കൂ​ടി, മൂന്നുപേർ അറസ്റ്റിൽ

കർഷക തൊഴിലാളി സംഘടനയിലും സിപിഐയിലും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. തലവടി കൃഷി ഭവൻ പരിധിയിൽ വരുന്ന കണ്ടങ്കേരി കടംബാങ്കേരി പാടശേഖരത്തിലെ ഈ വർഷത്തെ പുഞ്ചക്കൃഷിക്കുവേണ്ടി നിലമൊരുക്കാനായി പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്, ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സസ്യാഹാരവും ബബിയയും – വെജിറ്റേറിയനല്ലാത്ത പാവപ്പെട്ട ഒരു മൃഗത്തെ പിടിച്ച് വെജിറ്റേറിയനാക്കി ആഘോഷിക്കുന്ന മഹാത്ഭുതം

എടത്വാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button