Latest NewsIndia

സത്യയുടെ മരണത്തോടെ ദുരന്തമായി പിതാവിന്റെ ആത്മഹത്യ, ബ്ലഡ് ക്യാൻസർ രോഗിയായ മാതാവിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ

ചെന്നൈ: തീവണ്ടിക്ക് മുന്നില്‍ വിദ്യാര്‍ഥിനിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് നല്‍കിയെന്ന് ഡി.ജി.പി. ശൈലേന്ദ്രബാബു അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങളും തെളിവുകളും സി.ബി.സി.ഐ.ഡി.ക്ക് കൈമാറാന്‍ റെയില്‍വേ പോലീസിന് നിര്‍ദേശം നല്‍കി. സത്യയുടെ വീട് സിറ്റി പോലീസ് കമ്മിഷണര്‍ ശങ്കര്‍ ജീവാല്‍ സന്ദര്‍ശിച്ചു. അമ്മ രാമലക്ഷ്മിയോടും ബന്ധുക്കളോടുംകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

മകളുടെയും ഭര്‍ത്താവിന്റെയും മരണം സംഭവിച്ചത് ഏത് സ്ത്രീക്കും താങ്ങാനാകാത്തതാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. സത്യയുടെ അമ്മ രാമലക്ഷ്മി രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. ആലന്തൂര്‍ രാജതെരുവിലെ പോലീസ് ക്വാര്‍ട്ടേഴ്സിലാണ് സത്യയുടെ കുടുംബവും താമസിക്കുന്നത്. സത്യയെ കൊന്ന സംഭവത്തില്‍ അറസ്റ്റിലായ സതീഷ് സംഭവത്തെ വളരെ നിസ്സാരമായാണ് വിലയിരുത്തുന്നതെന്ന് ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സതീഷ് തുടര്‍ച്ചയായി പിന്തുടര്‍ന്ന് സത്യയെ ശല്യപ്പെടുത്തിയതിനാല്‍ സത്യയുടെ മാതാപിതാക്കള്‍ അഞ്ചുമാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സതീഷിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. സത്യയെ ഇനി പിന്തുടര്‍ന്ന് ശല്യപ്പെടുത്തില്ലെന്ന് സതീഷ് പോലീസില്‍ എഴുതിനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സത്യയെ കൊലപ്പെടുത്തിയേ അടങ്ങൂവെന്ന് തീരുമാനിച്ചത്.

അതേസമയം, മകൾ നഷ്ടപ്പെട്ട മനോവിഷമത്തിൽ മദ്യത്തിൽ വിഷം കലർത്തി മാണിക്യം ജീവനൊടുക്കിയെന്നാണ് കരുതുന്നത്. കൂടുതൽ അന്വേഷണത്തിനാായി ആന്തരിക അവയവങ്ങളുടെ പരിശോധന കൂടി നടത്തുന്നുണ്ട്. മകളുടെ മരണവാര്‍ത്തയറിഞ്ഞതിനു പിന്നാലെ കുഴഞ്ഞുവീണ മാണിക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് സമയത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button