Latest NewsNewsIndiaEurope

മെക്‌സിക്കോയിലെ ബാറിൽ വെടിവെപ്പ്: സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

ഇറാരുവാട്ടോ: മെക്‌സിക്കോയിലെ ഇറാരുവാട്ടോ നഗരത്തിൽ ബാറിൽ ഉണ്ടായ വെടിവെയ്പ്പിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ബാറിലേക്കെത്തിയ അക്രമി സംഘം ജീവനക്കാരുൾപ്പെടെയുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെയ്പ്പാണിത്. ഒക്ടോബർ ആദ്യം ഗുറേറോയിലെ സാൻ മിഗുവൽ ടോട്ടോലപ ടൗൺ ഹാളിൽ നടന്ന ആക്രമണത്തിൽ മേയർ ഉൾപ്പെടെ 20 പേരെ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു.

ചാത്തന്‍സേവയുടെ പേരില്‍ മദ്രസ അധ്യാപകന്‍റെ വീട്ടിൽ കവർച്ച നടത്തിയ മുഹമ്മദ് ഷാഫി അറസ്റ്റിൽ

അതേസമയം, അക്രമികളെ പിടികൂടാൻ സുരക്ഷാ സേന ശ്രമിക്കുന്നതായി സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് പ്രദേശത്ത് 2,115 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 2006 ഡിസംബറിലുണ്ടായ സൈനിക മയക്കുമരുന്ന് വിരുദ്ധ ആക്രമണത്തിന് ശേഷം 340,000ത്തിൽ അധികം കൊലപാതകങ്ങൾ മെക്‌സിക്കോയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button