KeralaLatest NewsNews

താലൂക്ക് തല നിക്ഷേപക സംഗമം നടത്തി

വയനാട്: ജില്ലയിലെ ഊര്‍ജ്ജിത വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ സംരഭക മേഖലകളില്‍ ജില്ലയിലെ പ്രത്യേകതകള്‍ അനുസരിച്ചുള്ള നിക്ഷേപ സാധ്യതകളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനും, ലൈസന്‍സിംഗ് നടപടികളിലും നിയമങ്ങളിലും വന്ന മാറ്റങ്ങള്‍ സംരംഭകരെ പരിചയപ്പെടുത്തുന്നതിനുമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ നിക്ഷേപക സംഗമം നടത്തി.

കല്‍പ്പറ്റ വുഡ്‌ലാന്റ്സ് ഹോട്ടലില്‍ നടന്ന പരിപാടി അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു.

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി മുഖേന കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ എളുപ്പത്തില്‍ ലോണ്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. വിവിധ വ്യവസായങ്ങളിലായി 20.68 കോടിയുടെ നിക്ഷേപം ഈ വര്‍ഷം നടത്തുമെന്ന് സംഗമത്തില്‍ പങ്കെടുത്ത സംരംഭകര്‍ അറിയിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിപിന്‍ മോഹന്‍, കെ.എഫ്.സി പ്രോജക്ട് ഓഫീസര്‍ ദീപ, പി.സി.ബി അസി. എഞ്ചിനീയര്‍ ഗോകുല്‍, ജി.എസ്.ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഗിരീഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു. സംഗമത്തില്‍ 97 സംരംഭകര്‍ പങ്കെടുത്തു.

യോഗത്തില്‍ ഉപ ജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. രാകേഷ് കുമാര്‍, കല്‍പ്പറ്റ വ്യവസായ വികസന ഓഫീസര്‍ ഷീബ മുല്ലപ്പള്ളി എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments


Back to top button