Latest NewsNewsBusiness

സെബിയുടെ പച്ചക്കൊടി, കേന്ദ്രസർക്കാരിന് ഇനി വോഡഫോൺ- ഐഡിയയിൽ ഓഹരി പങ്കാളിത്തം

കഴിഞ്ഞ വർഷമാണ് കടക്കെണിയിലായ ടെലികോം കമ്പനികൾ സർക്കാറിന് നൽകാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചത്

പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയയിൽ ഇനി കേന്ദ്രസർക്കാറിനും ഓഹരി പങ്കാളിത്തം. റിപ്പോർട്ടുകൾ പ്രകാരം, 1.92 ബില്യൺ ഡോളറിന്റെ ബാധ്യതകളാണ് വോഡഫോൺ- ഐഡിയയ്ക്ക് ഉള്ളത്. ഈ ബാധ്യതകൾ ഓഹരികളാക്കി മാറ്റാൻ കേന്ദ്രസർക്കാർ ശുപാർശ സമർപ്പിച്ചിരുന്നു. ഈ ശുപാർശയ്ക്കാണ് സെബി അനുമതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് കടക്കെണിയിലായ ടെലികോം കമ്പനികൾ സർക്കാറിന് നൽകാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിക്കാണ് നിലവിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, വോഡഫോൺ- ഐഡിയയിൽ 30 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രസർക്കാരിന് ഉണ്ടാവുക.

Also Read: ‘ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബുണ്ടാകും’: അടുത്ത ലക്ഷ്യം മുഖ്യമന്ത്രി? – തെളിവ് പുറത്തുവിടുമെന്ന് സ്വപ്ന

നിലവിൽ, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ വോഡഫോൺ- ഐഡിയ പുറത്തുവിട്ടിട്ടില്ല. കൈമാറ്റം പൂർത്തിയായാലുടൻ കേന്ദ്രസർക്കാർ ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button