Latest NewsNewsBusiness

ബിഎസ്ഇ: പുതിയ സ്വർണ നിക്ഷേപ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു, നേട്ടങ്ങൾ ഇതാണ്

10 ഗ്രാമും അതിന്റെ ഗുണിതങ്ങളും, 100 ഗ്രാം എന്നിങ്ങനെ ഫിസിക്കൽ രൂപത്തിൽ സ്വർണം തിരിച്ചെടുക്കാവുന്നതാണ്

പുതിയ സ്വർണ നിക്ഷേപ പ്ലാറ്റ്ഫോമിന് തുടക്കമിട്ട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ). ദീപാവലി ദിനത്തോടനുബന്ധിച്ച് നടത്തിയ മുഹൂർത്ത് വ്യാപാരത്തിലാണ് ഈ പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള സൂചനകൾ നൽകിയത്. ഇലക്ട്രോണിക് ഗോൾഡ് റസീപ്റ്റസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വ്യാപാര പദ്ധതിയിൽ നിരവധി തരത്തിലുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.

10 ഗ്രാമും അതിന്റെ ഗുണിതങ്ങളും, 100 ഗ്രാം എന്നിങ്ങനെ ഫിസിക്കൽ രൂപത്തിൽ സ്വർണം തിരിച്ചെടുക്കാവുന്നതാണ്. പ്രധാനമായും 995, 999 എന്നീ രണ്ടു പരിശുദ്ധികളിലാണ് സ്വർണം ലഭിക്കുക. വ്യക്തിഗത നിക്ഷേപകർക്ക് പുറമേ, ബാങ്കുകൾ, ഇറക്കുമതി- കയറ്റുമതി സ്ഥാപനങ്ങൾ, സ്വർണ വ്യാപാരികൾ, ആഭരണ ഉൽപ്പാദകർ തുടങ്ങിയവർക്കും ഈ നിക്ഷേപ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം, ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രീതി കൊണ്ടല്ല കെ.എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയത്: സ്വരാജ്

ഈ വർഷം ഫെബ്രുവരിയിൽ ഇജിആർ പദ്ധതി തുടങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ബിഎസ്ഇയിൽ വ്യാപാരം ആരംഭിച്ചത്. സ്വർണ ഇറക്കുമതി കുറയ്ക്കാനും നിക്ഷേപകരുടെ കൈവശമുള്ള സ്വർണം സുതാര്യതയോടെ കൈമാറ്റം ചെയ്യാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button