KeralaLatest NewsNews

സർക്കാരും ഗവർണറും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ: ആരോപണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരും ഗവർണറും തമ്മിൽ വ്യാജ ഏറ്റുമുട്ടലാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘അച്ഛന് കുടുംബത്തേക്കാൾ പ്രിയം കൂട്ടുകാരോടാണ് എന്ന് പറയുന്നത് ശരിയല്ല, അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല’: മണിയുടെ മകൾ

സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ്. ലൈംഗിക ആരോപണം, പോലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയതെന്നും അദ്ദേഹം ചോദിക്കുന്നു.

ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കാർഷിക മേഖല വൻ തകർച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കർഷകർ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായി. ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സരിതമൊഴികൾക്ക് വിശ്വാസ്യതയേകിയ അന്തം-അന്തിണികൾക്ക് സ്വപ്ന എന്ന സ്ത്രീയോട് അയിത്തമാണ്: അഞ്‍ജു പാർവതി എഴുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button