KeralaLatest NewsNews

ബെൻസ് കാറും സിഗരറ്റും: ‘കം ബാക്ക്’ വീഡിയോയുമായി ടിക്ക്‌ടോക്ക് താരം വിനീത്

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിനീതിനെ പോലീസ് പിടികൂടിയത്

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ടിക്ക്‌ടോക്ക് താരം വിനീത് തന്റെ തിരിച്ചുവരവ് ആഘോഷിച്ച്‌ വീണ്ടും സോഷ്യല്‍ മീഡിയയില്‍. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ‘കം ബാക്ക്’ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

read also: ചിത്രത്തോടൊപ്പം ടെക്സ്റ്റ് ക്യാപ്ഷനുകളും പങ്കുവയ്ക്കാം, പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്

വിനീത് ഇതിന് മുമ്പ് ചെയ്ത ഒരു വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെക്കുകയായിരുന്നു. ‘ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോള്‍ന്മാര്‍ക്ക് എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ബെന്‍സ് കാറില്‍ നിന്നിറങ്ങുന്നതും സിഗരറ്റ് വലിച്ച്‌ നില്‍ക്കുന്നതുമാണുള്ളത്. ‘അകത്തോട്ട് കയറ്റിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’ എന്നും അടിക്കുറിപ്പില്‍ പറയുന്നുണ്ട്. താന്‍ ജയിലില്‍ പോകാന്‍ കാരണമായവര്‍ക്കും അത് ആഘോഷിച്ചവര്‍ക്കുമുള്ള മറുപടിയെന്ന രീതിയിലാണ് വിനീത് തന്റെ പഴയ റീല്‍സ് പങ്കുവെച്ചത്.

കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു വിനീതിനെ പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button