IdukkiKeralaNattuvarthaLatest NewsNews

വെള്ളം ചോദിച്ചെത്തി അന്യസംസ്ഥാന തൊഴിലാളിയെ ബലാൽസംഗം ചെയ്യാൻ ശ്രമം : യുവാവ് അറസ്റ്റിൽ

ഉപ്പുതറ കാക്കത്തോട് മുകളേൽ ബിനു ശ്രീധരനാണ് അറസ്റ്റിലായത്

തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉപ്പുതറ കാക്കത്തോട് മുകളേൽ ബിനു ശ്രീധരനാണ് അറസ്റ്റിലായത്. ഉപ്പുതറ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇടുക്കിയിലെ പുല്ലുമേട്ടിൽ ആണ് സംഭവം. പുല്ലുമേട്ടിലുള്ള ഏലത്തോട്ടത്തിൽ പണിയെടുക്കുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. മേസ്തിരിപ്പണിക്കാരനായ ബിനു ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പുല്ലുമേട്ടിൽ ഇറങ്ങുകയും അന്യസംസ്ഥാന യുവതി താമസിക്കുന്ന വീട്ടിലെത്തി വെള്ളം ചോദിക്കുകയുമായിരുന്നു.

Read Also : സ്‌ഫോടനത്തിൽ ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി, തീപിടിച്ച കാറില്‍ നിന്നും മുബീൻ ഇറങ്ങി മുന്നോട്ട് നടന്നു

തുടർന്ന്, വെള്ളം എടുക്കാൻ വീടിനുള്ളിലേക്ക് കയറിയ സമയം ബിനു പിന്നാലെയെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി. യുവതിയുടെ ബഹളം കേട്ട് സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികൾ ഓടിയെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button