Latest NewsUAENewsGulf

നവംബർ മൂന്നിന് പതാക ദിനം ആചരിക്കണം: ആഹ്വാനവുമായി ശൈഖ് മുഹമ്മദ്

അബുദാബി: നവംബർ മൂന്നിന് പതാക ദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2004ൽ യുഎഇയുടെ രണ്ടാമത് പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അധികാരമേറ്റതിന്റെ സ്മരണാർഥമാണ് നവംബർ മൂന്നിന് പതാക ദിനമായി ആചരിക്കുന്നത്.

Read Also: ഷാരോണിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു, യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ പച്ച നിറത്തില്‍ ഛര്‍ദ്ദിച്ചു

നവംബർ മൂന്നിന് രാവിലെ 11ന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ദേശീയ പതാക ഉയർത്തണമെന്നാണ് ശൈഖ് മുഹമ്മദ് നൽകിയിട്ടുള്ള നിർദേശം. 1971ൽ സ്വദേശി പൗരൻ അബ്ദുല്ല അൽ മൈനയാണ് യുഎഇ ദേശീയ പതാക രൂപകൽപ്പന ചെയ്തത്. ദേശീയ പതാകയിലെ ചുവപ്പ് നിറം ധൈര്യത്തെയും പച്ച നിറം പ്രതീക്ഷയെയും വെള്ള നിറം സത്യസന്ധതയെയും കറുപ്പ് മനക്കരുത്തിനെയും സൂചിപ്പിക്കുന്നു.

Read Also: ഈ നാടിനെ സ്വന്തമാക്കാനായി നമ്മെ ആട്ടിയോടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് കുലം സംരക്ഷിക്കാന്‍ ‘ഗുളികന്‍’ ആവുക

shortlink

Related Articles

Post Your Comments

Related Articles


Back to top button