KollamKeralaNattuvarthaLatest NewsNews

നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി മധ്യവയസ്കയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ഏരൂർ ആയിരനല്ലൂർ മണിയാർ ആർ.പി.എൽ ബ്ലോക്ക് അഞ്ചിൽ താമസിക്കുന്ന മണികണ്ഠനാണ് (31) അറസ്റ്റിലായത്

അഞ്ചൽ: മധ്യവയസ്കയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഏരൂർ ആയിരനല്ലൂർ മണിയാർ ആർ.പി.എൽ ബ്ലോക്ക് അഞ്ചിൽ താമസിക്കുന്ന മണികണ്ഠനാണ് (31) അറസ്റ്റിലായത്. ഏരൂർ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : BREAKING- എ എം ആരിഫ് എംപിയുടെ വാഹനം നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു: എംപിയെ പുറത്തെടുത്തത് അഗ്നിരക്ഷാ സേന

മൊബൈൽ ഫോൺ വഴി വീട്ടമ്മയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. പിന്നീട് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭർത്താവിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയുള്ള ഉപദ്രവം തുടർന്നപ്പോൾ വീട്ടമ്മ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഏരൂർ ഇൻസ്പെക്ടർ എം.ജി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button