Latest NewsNewsIndia

ഭാരത് ജോഡോ യാത്ര വീഡിയോയിൽ കെജിഎഫ് 2വിലെ ഗാനങ്ങൾ ഉപയോഗിച്ചു: രാഹുൽ ഗാന്ധിക്കും നേതാക്കന്മാർക്കും എതിരെ കേസ്

ബെംഗളൂരു: തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫ് 2 ഹിന്ദിയിലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്ര വീഡിയോയിൽ ഉപയോഗിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കന്മാർക്കും എതിരെ കേസ്. പകർപ്പവകാശ ലംഘനത്തിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സുപ്രിയ ശ്രീനേറ്റ്, ജയറാം രമേശ് എന്നിവർക്കെതിരെ ബെംഗളൂരു ആസ്ഥാനമായുള്ള മ്യൂസിക് ലേബൽ ആയ എംആർടി മ്യൂസിക് ആണ് കേസ് നൽകിയത്.

ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാൻ വൻ തുക മുടക്കിയിട്ടുണ്ട്. എന്നാൽ,
കോൺഗ്രസ് അനുവാദം വാങ്ങാതെ തന്നെ സിനിമയിൽ നിന്ന് ഗാനങ്ങൾ എടുക്കുകയും രാഹുൽ ഗാന്ധി അവതരിപ്പിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മാർക്കറ്റിംഗ് വീഡിയോകൾ സൃഷ്ടിക്കാൻ അവ ഉപയോഗിക്കുകയും ചെയ്തു. എംആർടി മ്യൂസിക് പറഞ്ഞു.

ഭസ്മാസുരന് വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണ്ണറുടെ പെരുമാറ്റം: രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്

എംആർടി മ്യൂസിക്കിന്റെ ഉടമസ്ഥതയിലുള്ള പകർപ്പവകാശം ലംഘിച്ചതിന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ്, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് മ്യൂസിക് പ്ലാറ്റ്‌ഫോമിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ നരസിംഹൻ സമ്പത്ത് വ്യക്തമാക്കി. മ്യൂസിക് കമ്പനി പരാതി നൽകിയത് അതിന്റെ നിയമപരമായ അവകാശങ്ങൾ നടപ്പിലാക്കാൻ മാത്രമാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിച്ഛായ തകർക്കാൻ ഉദ്ദേശ്യമില്ലെന്നും സമ്പത്ത് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button