KeralaLatest NewsNews

വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി: സഹപ്രവർത്തകൻ പിടിയിൽ

ഇടുക്കി: വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകൻ പിടിയിൽ. തൊടുപുഴയിലാണ് സംഭവം. വനിതാ ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ കുട കുത്തിക്കയറ്റി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകനാണ് അറസ്റ്റിലായത്. തൊടുപുഴ കോലാനിയിലുള്ള ഇടുക്കി ജില്ലാ പൗൾട്രി ഫാമിലെ വനിതാ ഡോക്ടറാണ് പരാതിക്കാരി. ഫാമിലെ ജീവനക്കാരനായിരുന്നു പിടിയിലായ ഷാജി. കൃത്യമായി ജോലിചെയ്യാതിരുന്നത് ചോദ്യം ചെയ്തതിനാണ് ഷാജി ഡോക്ടറെ ഭീഷണിപ്പെടുത്തിയത്.

Read Also: ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കും: വിവാദ പ്രസ്താവനയുമായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്

ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും ഡോക്ടർ നൽകിയ പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പിന്നീട് ഷാജിയെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഇപ്പോഴാണ് പിടികൂടാൻ കഴിഞ്ഞത്. ഡിവൈഎസ് പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Read Also: ‘വിമർശിക്കുന്നവരുടെ യോഗ്യത എന്ത്? സിനിമയിൽ എത്താൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ’: റോഷൻ ആന്‍ഡ്രൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button