ThiruvananthapuramKeralaNattuvarthaLatest NewsNews

പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരികി കയറ്റുന്ന നിലപാട് ഞങ്ങള്‍ക്കില്ല: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആ കത്ത് എങ്ങനെയാണ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് നിയമപരമായ നിലപാട് സ്വീകരിക്കുമെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംവി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ;

യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഹ്വാനം

‘സംഭവത്തിൽ കോര്‍പ്പറേഷനും വിശദീകരണം നല്‍കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിക്ക് കത്ത് കിട്ടിയിട്ടില്ല. ആവശ്യമായ പരിശോധന നടക്കട്ടേ. മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ തന്നെ ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയില്‍ പരിശോധന നടത്താം. പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ തിരികി കയറ്റുന്ന നിലപാട് ഞങ്ങള്‍ സ്വീകരിക്കുന്നില്ല. അര്‍ഹതയുള്ളവര്‍ വന്നോട്ടെയെന്നാണ് കരുതുന്നത്.

വലിയ പ്രചാരണങ്ങള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും എതിരെ നടക്കുന്നുണ്ട്. 295 ആളെയും നിയമിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിതന്നെയായിരിക്കുമെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുകാരെ ജോലിയില്‍ തിരികി കയറ്റുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റിക്കോ സംസ്ഥാന കമ്മിറ്റിക്കോ കത്തെഴുതുന്ന സംവിധാനം പാര്‍ട്ടിയില്‍ ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button