Latest NewsNews

തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, യാത്രക്കാരന്റെ മുഖം കടിച്ചുപറിച്ചു 

തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. തെങ്കാശിയിലെ വനമേഖലയില്‍ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.

ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരന്‍റെ മേലേക്ക് റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കരടി ചാടി വീഴുകയായിരുന്നു. വൈകുണ്ഠമണി എന്നയാളെയാണ് ആക്രമിച്ചത്. ഇയാളെ നിലത്തേക്ക് വലിച്ചിട്ട ശേഷം മുഖമടക്കം കടിച്ചുപറിക്കുകയായിരുന്നു.

വഴിയാത്രക്കാര്‍ അറിയിച്ചതിനേ തുടര്‍ന്ന് സമീപത്തെ ഗ്രാമവാസികള്‍ ഓടിയെത്തി കരടിയെ ഓടിക്കാന്‍ ശ്രമിച്ചു. കല്ലും കമ്പുമെടുത്ത് കരടിയെ എറിഞ്ഞങ്കിലും ഇയാളെ കരടി വിട്ടില്ല. ആളുകള്‍ കൂടിയതോടെ കരടി ആള്‍ക്കൂട്ടതിന് നേരെ തിരിഞ്ഞു. ഈ സമയത്താണ് വൈകുണ്ഠമണിയെ രക്ഷിച്ചത്. ആള്‍ക്കൂട്ടത്തിന് നേരെ കരടി നടത്തിയ ആക്രമണത്തില്‍ നാഗേന്ദ്ര, ശൈലേന്ദ്ര എന്നിവര്‍ക്ക് പരിക്കേറ്റു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകുണ്ഠമണിക്ക് മുഖത്തും കഴുത്തിലുമായി ഗുരുതരമായി പരിക്കേറ്റു. സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തിയ കരടിയെ പിന്നീട് മയക്കുവെടി വച്ച് പിടികൂടി. ഈ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button