ThiruvananthapuramKeralaNattuvarthaLatest NewsNews

തെ​രു​വു നാ​യ ആക്രമണം : ര​ണ്ട​ര വ​യ​സുകാരി ഉൾപ്പെടെ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്

പൗ​ഡി​ക്കോ​ണം വി​ഷ്ണു ന​ഗ​റി​ൽ എ​സ്എം ഭ​വ​നി​ൽ സു​ജ​ല (30), മ​ക​ൾ ര​ണ്ട​ര വ​യ​സു​ള്ള നി​യ, ജ​ഗ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ അ​നി​ൽ​കു​മാ​ർ, ഡി​എം ആ​ശു​പ​ത്രി ന​ഴ്സ് അ​ഞ്ജു ബി​നു, വ​ർ​ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ ശ​ശി​ധ​ര​ൻ എ​ന്നി​വ​ർക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ശ്രീ​കാ​ര്യം: പൗ​ഡി​ക്കോ​ണ​ത്ത് തെ​രു​വു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൗ​ഡി​ക്കോ​ണം വി​ഷ്ണു ന​ഗ​റി​ൽ എ​സ്എം ഭ​വ​നി​ൽ സു​ജ​ല (30), മ​ക​ൾ ര​ണ്ട​ര വ​യ​സു​ള്ള നി​യ, ജ​ഗ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ അ​നി​ൽ​കു​മാ​ർ, ഡി​എം ആ​ശു​പ​ത്രി ന​ഴ്സ് അ​ഞ്ജു ബി​നു, വ​ർ​ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ ശ​ശി​ധ​ര​ൻ എ​ന്നി​വ​ർക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കിടപ്പുരോഗികള്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന നി​യ​യെ വീ​ടി​ന​ക​ത്തു ക​യ​റി​ നാ​യ ആ​ക്ര​മിക്കുകയായിരുന്നു. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ അ​മ്മ സു​ജ​ല​യെയും നാ​യ ആ​ക്ര​മിച്ചു.

പൗ​ഡി​ക്കോ​ണം വി​ഷ്ണു ന​ഗ​ർ ഭാ​ഗ​ത്ത് നാ​യ പ​ന്ത്ര​ണ്ടോ​ളം പേ​രെ ക​ടി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button