Latest NewsNewsIndia

25,000 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 11, 12 തീയതികളിലാണ് അദ്ദേഹം കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത്. 25,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. നവംബർ 11ന് ബംഗളൂരുവിലെ വിധാന സൗധയിൽ ഋഷികവി ശ്രീ കനകദാസന്റെയും മഹർഷി വാല്മീകിയുടെയും പ്രതിമകളിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും.

Read Also: മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ഒരാളെ കാണാതായി; മൂന്ന് പേർക്ക് പരിക്ക് 

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചയ്ക്ക് 12 മണിയോടെ നാദപ്രഭു കെംപെഗൗഡയുടെ 108 അടി വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. നവംബർ 11 ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.

നവംബർ 12-ന് രാവിലെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എത്തുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. ഉച്ചകഴിഞ്ഞ് തെലങ്കാനയിലെ രാമഗുണ്ടത്തുള്ള ആർഎഫ്‌സിഎൽ (രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽ ലിമിറ്റഡ്) പ്ലാന്റ് സന്ദർശിക്കും. രാമഗുണ്ടത്ത് വിവിധ പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കുകയും ചെയ്യും.

Read Also: പേവിഷബാധ: വിദഗ്ധ സമിതി മന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button