KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കുതിച്ചുയർന്നു : ഇന്നത്തെ നിരക്കറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വൻ വ​ർ​ദ്ധനവ്​. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,780 രൂ​പ​യും പ​വ​ന് 38,240 രൂ​പ​യു​മാ​യി.

ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഉയർന്നത്. കുത്തനെ കയറിയ സ്വര്‍ണം 360 രൂപ വര്‍ദ്ധിച്ച്‌ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 38240 രൂപയായി. ന​വം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 440 രൂ​പ വ​ർ​ദ്ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല വ​ർദ്ധ​ന​വു​ണ്ടാ​യ​ത്. ന​വം​ബ​ർ നാ​ലി​ന് ശേ​ഷം പ​വ​ന് 1,360 രൂ​പ​യു​ടെ വ​ർ​ദ്ധന​വാ​ണ് ഇ​തു​വ​രെ​യു​ണ്ടാ​യ​ത്.

Read Also : പാര്‍ട്ടിക്കാരെ കുത്തിനിറച്ച് പട്ടിക, തൃശൂരിലും പിൻവാതിൽ നിയമനം: കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ദ്ധിച്ച്‌ 37880 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 45 രൂപ ഉയര്‍ന്നു. 50 രൂപയാണ് വ്യാഴാഴ്ച ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 38240 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ വിലയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് ഒരു രൂപ തന്നെ കൂടി. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 66 രൂപ ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയുമാണ്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലും ഇന്ന് പ്രതിഫലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button